Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clash

വ്യ​വ​സാ​യനേ​ട്ട​ങ്ങ​ൾ: ഏറ്റുമുട്ടി രാ​ജീ​വും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ നേ​ട്ട​ങ്ങ​ളെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി പി.​രാ​ജീ​വും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ത​മ്മി​ൽ വാ​ദ​പ്ര​തി​വാ​ദം.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ചെ​റു​തും വ​ലു​തു​മാ​യ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചു ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മ​ന്ത്രി രാ​ജീ​വ് വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം കേ​ര​ള​ത്തി​ൽ ലോ​ഡ്ഷെ​ഡിം​ഗും പ​വ​ർ​ക​ട്ടും ഇ​ല്ലാ​യി​രു​ന്നു. ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു ഇ​തു ര​ണ്ടും എ​ന്താ​ണെ​ന്നും പോ​ലും അ​റി​യി​ല്ല. ഡി​ക്‌​ഷ​ണ​റി​യി​ൽ പോ​ലും ഈ ​ര​ണ്ടു വാ​ക്കു​ക​ൾ ഇ​ല്ലെ​ന്നും കേ​ര​ളം ഈ ​കാ​ല​ത്താ​ണു വ്യ​വ​സാ​യ രം​ഗ​ത്തു ഏ​റെ അ​ഭി​വൃ​ദ്ധി​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി രാ​ജീ​വ് പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കി​ടെ മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ട​പെ​ട്ടു. പ​ത്തു​കൊ​ല്ലം മു​ന്പാ​ണു പ​ര​ശു​രാ​മ​ൻ മ​ഴു എ​റി​ഞ്ഞു കേ​ര​ളം സൃ​ഷ്ടി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​യാ​ത്ത​ത് ഭാ​ഗ്യ​മെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​കു​ട്ടി​യു​ടെ പ​രി​ഹാ​സം. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ദ​പ്ര​തി​വാ​ദ​മാ​യി.

കേ​ര​ള​ത്തി​ൽ 15 വ​യ​സു​ള്ള കു​ട്ടി​ക്ക് പ​വ​ർ​ക്കെ​ട്ടും എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​താ​ണ് വ്യ​വ​സാ​യ രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ വ​ലി​യ മു​ന്നേ​റ്റ​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ലോ​ഡ് ഷെ​ഡിം​ഗും പ​വ​ർ​ക്ക​ട്ടും അ​പ്ര​ത്യ​ക്ഷ​മാ​ക്കു​ന്ന നേ​ട്ടം കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​ത ഉ​ത്പാ​ദ​ന​രം​ഗ​ത്തു കൈ​വ​രി​ക്കാ​നാ​യി. ഇ​തി​നെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​രി​ഹ​സി​ച്ച​പ്പോ​ൾ എ​വി​ടെ​യെ​ങ്കി​ലും പ​വ​ർ​ക്കെ​ട്ട് ഉ​ണ്ടെ​ങ്കി​ൽ അ​തു സ​ഭ​യി​ൽ ത​ന്നെ പ​റ​യാ​മെ​ന്നു മ​ന്ത്രി വെ​ല്ലു​വി​ളി​ച്ചു.

ചി​ല​ർ പ​ത്തു​വ​ർ​ഷ​മാ​യി ഇ​രു​ട്ടി​ലാ​ണ്. അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​കി​ല്ല. സ്വ​യം ഇ​രു​ട്ടി​ൽ ക​ഴി​യു​ന്ന​വ​രെ വെ​ളി​ച്ച​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള അ​സാ​ധാ​ര​ണ ശേ​ഷി​യോ മാ​ന്ത്രി​ക​വ​ടി​യോ എ​ന്‍റെ കൈ​യി​ലി​ല്ല. ല​ണ്ട​നി​ലെ ഇ​ക്ക​ണോ​മി​സ്റ്റ് എ​ന്ന വാ​രി​ക​യു​ടെ ലെ​ഫ്റ്റ് പാ​ര​ഡൈ​സ് എ​ന്ന ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്‍റെ വാ​ദ​ങ്ങ​ളെ മ​ന്ത്രി ബ​ല​പ്പെ​ടു​ത്തി.

ഇ​തി​നി​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും ഇ​ട​പെ​ട്ടു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ നി​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന മെ​ഗാ​പ്രോ​ജ​ക്ട് എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. മെ​ട്രോ​യു​ടെ തു​ട​ക്കം ഇ.​കെ. നാ​യ​നാ​രു​ടെ കാ​ലാ​ത്താ​യി​രു​ന്നു​വെ​ന്ന​തു മ​റ​ക്ക​രു​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മെ​ട്രോ​യെ സിം​ഗ​പൂ​ർ ക​ന്പ​നി​ക്കു വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​നെ​തി​രെ കേ​ര​ളം ന​ട​ത്തി​യ വ​ലി​യ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണു ഡി​എം​ആ​ർ​സി​ക്ക് അ​തു ല​ഭി​ച്ച​തെ​ന്നും മ​ന്ത്രി രാ​ജീ​വ് പ​റ​ഞ്ഞു.

Kerala

സി​ദ്ദി​ഖി​നെ​യും ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​യും നി​യ​മ​സ​ഭ കാ​ണി​ക്കി​ല്ല; പോ​ര​ടി​ച്ച് എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ‌​രം പോ​ര​ടി​ച്ച് കെ​എ​സ്‌​യു​വും എം​എ​സ്എ​ഫും. മു​ട്ടി​ൽ ഡ​ബ്ലൂ​എം​ഒ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ശേ​ഷം എം​എ​സ്എ​ഫ് മു​ട്ടി​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നും, ടി.​സി​ദ്ധി​ഖും നി​യ​മ​സ​ഭ കാ​ണി​ല്ലെ​ന്ന് ഭീ​ഷ​ണി​യും എം​എ​സ്എ​ഫ് മു​ഴ​ക്കി. ഇ​രു നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ബാ​ന​ർ പി​ടി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ല കോ​ള​ജു​ക​ളി​ലും എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും സ​ഖ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ഓ​ർ​ഫ​നേ​ജ് കോ​ള​ജി​ൽ വി​ജ​യി​ച്ച കെ​എ​സ്‌‌​യു എം​എ​സ്എ​ഫി​ന് എ​തി​രെ ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​ക​ട​നം ന​ട​ത്തി. എം​എ​സ്എ​ഫ് തോ​റ്റു മ​തേ​ത​രം ജ​യി​ച്ചു എ​ന്നാ​യി​രു​ന്നു കെ​എ​സ്‌​യു ഉ​യ​ർ​ത്തി​യ ബാ​ന​ർ.

National

ദു​ർ​ഗാ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സം​ഘ​ർ​ഷം; ക​ട്ട​ക്കി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം

ക​ട്ട​ക്ക്: ദു​ർ​ഗാ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ദാ​രാ​ഘ​ബ​സാ​ർ പ്ര​ദേ​ശ​ത്തെ ഹാ​ത്തി പൊ​ഖാ​രി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം.

ക​ഥ​ജോ​ഡി ന​ദി​യു​ടെ തീ​ര​ത്തു​ള്ള ദേ​ബി​ഗ​ര​യി​ലേ​ക്ക് നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ 36 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​ന​വും നി​ല​വി​ൽ വ​ന്നു. സെ​ൻ​സി​റ്റീ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ ഭ​ര​ണ​കൂ​ടം പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തി​ങ്ക​ളാ​ഴ്ച 12 മ​ണി​ക്കൂ​ർ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ച​ത് ചി​ല നാ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ടം ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​രെ ക​ല്ലു​ക​ളും ഗ്ലാ​സ് കു​പ്പി​ക​ളും എ​റി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി. ആ​ക്ര​മ​ണ​ത്തി​ൽ ക​ട്ട​ക്ക് ഡി​സി​പി ഖി​ലാ​രി ഋ​ഷി​കേ​ശ് ദി​നി​യാ​ൻ​ഡി​യോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Latest News

Up